KidsMalayalamSongs

Orikkal Oridayan Nooru Nooraadumai

https://www.youtube.com/watch?v=2DkHbKoTCjI

ഒരിക്കൽ ഒരിടയൻ നൂറു നൂറാടുമായ്
പച്ചപ്പുൽ മേടുകളിൽ തൻ്റെ ആടുകൾക്കൊപ്പം നിന്നു (2)
സന്തോഷത്താൽ മതിമറന്നു തിരികെ വന്നിടുമ്പോൾ
കണ്ടില്ലൊരാടിനെ തൻ്റെ പ്രിയ കുഞ്ഞാടിനെ (2)

സങ്കടത്താൽ ഇടയൻ നോക്കി കാടിലും മേടതിലും (2)
നഷ്ടപെട്ടാടിനെ തൻ്റെ പ്രിയ കുഞ്ഞാടിനെ (2)
ഒന്നല്ലേ പോയതുള്ളൂ ബാക്കി നിൻ കൂടെ ഇല്ലേ
ഇല്ല തള്ളുവാനാവതില്ല എൻ്റെ പ്രിയ കുഞ്ഞാടിനെ (2)

കണ്ടെത്തി തൻ്റെ പ്രിയ കുഞ്ഞാടെ നല്ലിടയൻ ഒടുവിൽ
കൂട്ടത്തിൽ ചേർത്തു ആടുകൾക്കൊപ്പം പച്ചപ്പുൽ മേടുകളിൽ (2)
എത്ര സന്തോഷമേ എത്ര ആമോദമേ (2)
ഇത്ര നല്ലിടയൻ എൻ കൂടെ ഉണ്ടെങ്കിൽ ജീവിതം ധന്യമേ


Blix theme adapted by David Gilbert, powered by PmWiki