Aakulanaakaruthe Makane
Edit this page | Upload a file | See page history
https://www.youtube.com/watch?v=reQQzYngjGM
ആകുലനാകരുതേ മകനെ അസ്വസ്ഥനാകരുതേ
ആധിയാലായുസ്സിനെ നീട്ടാനാവുമോ നരനുലകില്‍ (2)
സോളമനേക്കാള്‍ മോടിയിലായ്
ലില്ലിപ്പൂവുകളണിയിപ്പോര്‍ (2)
നിന്നെ കരുതി നിനച്ചിടുമേ
പിന്നെ നിനക്കെന്താശങ്ക (2) ആകുലനാകരുതേ...
വിതയും കൊയ്ത്തും കലവറയും
അറിവില്ലാത്തൊരു പറവകളെ (2)
പോറ്റും കരുണാമയനല്ലോ
വത്സലതാതന്‍ പാലകനായ് (2) ആകുലനാകരുതേ...
ക്ലേശം ദുരിതം പീഢനവും
രോഗം അനർത്ഥം ദാരിദ്ര്യം (2)
ഒന്നും നിന്നെ അകറ്റരുതേ
രക്ഷകനില്‍ നിന്നൊരു നാളും (2) ആകുലനാകരുതേ...
Aakulanaakaruthe makane aswasthanaakaruthe
Aadhiyaal aayussine neettaan aavumo naranulakil
Solomanekkal modiyilai lillippoovukal aniyippor
Ninne karuthy ninachidume pinne ninakkenthashanka
Vitheyum koytthum kalavarayum arivillathoru paravakale
Pottum karunamayanallo valsala thaathan paalakanai
Klesham dhuritham peedanavum rogam anartham dhaaridhryam
Onnum ninne akattaruthe rekshakanil ninnoru naalum