Aapathu Velakalil Aananda Velakalil
Edit this page | Upload a file | See page history
https://www.youtube.com/watch?v=P3gFaAsSbrk
ആപത്തു വേളകളിൽ ആനന്ദ വേളകളിൽ
അകലാത്ത എൻ യേശുവേ
അങ്ങയുടെ പാദം കുമ്പിടുന്നു ഞാൻ
കുശവന്‍റെ കയ്യിൽ കളിമണ്ണുപോൽ
തന്നിടുന്നു എന്നെ തൃക്കരങ്ങളിൽ
മെനഞ്ഞീടണമേ വാർത്തെടുക്കണേ
ദിവ്യഹിതംപോലെ ഏഴയാം എന്നെ
എനിക്കായ് മുറിവേറ്റ തൃക്കരങ്ങൾ
എൻ ശിരസ്സിൽ വച്ചാശിർവദിക്കണേ
അങ്ങയുടെ ആത്മാവിനാൽ ഏഴയെ
അഭിഷേകം ചെയ്തനുഗ്രഹിക്കണേ
കഷ്ടതയുടെ കയ്പുനീരിൻ പാത്രവും
അങ്ങ് എൻ കരങ്ങളിൽ കുടിപ്പാൻ തന്നാൽ
ചോദ്യം ചെയ്യാതെ വാങ്ങി പാനം ചെയ്യുവാൻ
തിരുകൃപ എന്നിൽ പകരണമേ
എന്‍റെ ഹിതം പോലെ നടത്തരുതേ
തിരുഹിതം പോലെ നയിക്കണമേ
ജീവിതപാതയിൽ പതറിടാതെ
സ്വർഗ്ഗ ഭവനത്തിലെത്തുവോളവും
Aapathu velakalil aananda velakalil
Akalaatha aen yeshuve
Angayude paadam kumbidunnu njaan
Kushavante kaiyil kali mannu pol
Thannidunnu aenne threkkarangalil
Menenjidenaame vaarthedukkane
Divya hitham pole aezheyaamenne
Aenikkaai murivetta threkkarangal
Aen shirassil vachaasheervadikkane
Angayude aathmaavinaal aezhaye
Abhishekham cheyth anugrahikkename
Kashtathayude kaipu neerin paathravum
Angu aen karangalil kudippaan thannaal
Chodyam cheyyathe vangi paanam cheyyuvaan
Thiru kripa aennil pakarename
Aente hitham pole nadatharuthe
Thiru hitham pole nayikkename
Jeevitha paathayil pathareedaathe
Swarga bhavanathil aethuvolavum