Aaraadhana Aaraadhana Yaacobin
Edit this page | Upload a file | See page history
https://www.youtube.com/watch?v=V75AmDHiFEE
ആരാധന ആരാധന
യാക്കോബിൻ വല്ലഭന് ആരാധന
ആരാധന ആരാധന
രാജാധിരാജാവിന് ആരാധന
അവൻ വിടുവിപ്പാൻ ശക്തൻ ആരാധിപ്പാൻ യോഗ്യൻ
എന്നേക്കും വാഴും പരമോന്നതൻ
അവൻ സർവ്വശക്തനാകും രാജാധിരാജൻ
അത്ഭുതത്തിൻ ദൈവം വീരനാം ദൈവം ആരാധന ആരാധന ...
ചെങ്കടൽ പിളർന്നു എന്നും വഴിനടത്തും
ഇസ്രായേലിൻ ദൈവത്തിനാരാധന
മരുഭൂമിയിൽ മന്നാ നൽകീടും
സൈന്യത്തിൻ നായകന് ആരാധന
മേഘത്തൂണായ് തണലായ് അഗ്നിസ്തംഭം കാവലായ്
നടത്തീടും നാഥന് ആരാധന (2x2) ആരാധന ആരാധന ...
കരയുന്ന കാക്കയ്ക്കും ഭക്ഷണം നൽകും
ഏലിയാവിൻ ദൈവത്തിനാരാധന
മാറാ നീക്കി പാറയായ് ഇറങ്ങി വന്ന
മാറാത്ത ദൈവത്തിനാരാധന
നാലാമനായ് ഇറങ്ങും കരം പിടിച്ചുയർത്തും
ജീവനുളള ദൈവത്തിനാരാധന (2x2) ആരാധന ആരാധന ...
ശത്രുസൈന്യം പാളയമിറങ്ങിയാലും
തകർക്കുകില്ല എന്നെ മുടിക്കുകില്ല
അലറുന്ന സിംഹംപോലെ ശത്രു വന്നാലും
ദാവീദിൻ ദൈവമെന്നിൽ ശക്തി നൽകീടും
സ്വർഗ്ഗത്തിലും ഭൂമിയിലും അധികാരമുളളവന്
മരണത്തെ ജയിച്ചവനാരാധന (2x2) ആരാധന ആരാധന ...
പെന്തക്കൊസ്തുനാളിൽ ഇറങ്ങിവന്ന
ആത്മാവാം ദൈവത്തിനാരാധന
തളരുന്ന നേരത്ത് ശക്തി നൽകീടും
ദൈവത്തിനാത്മാവിനാരാധന
അഭിഷേകം പകരും നുകങ്ങൾ തകർത്തീടും
ജയം നൽകും ദൈവത്തിനാരാധന (2x2) ആരാധന ആരാധന ...