Aaraadhippaan Namukku Kaaranamund
Edit this page | Upload a file | See page history
https://www.youtube.com/watch?v=o1uV2ipe0JI
ആരാധിപ്പാൻ നമുക്ക് കാരണമുണ്ട്
കൈ കൊട്ടി പാടാൻ ഏറെ കാരണം ഉണ്ട് (2)
ഹല്ലേലൂയാ ഹല്ലേലൂയാ
നമ്മുടേശു ജീവിക്കുന്നു (2) ..........................................ആരാധിപ്പാൻ
കാലുകൾ ഏറെ കുറെ വഴുതി പോയി
ഒരിക്കലും ഉയരില്ല എന്നു നിനച്ചു
എൻ്റെ നിനവുകൾ ദൈവം മാറ്റി എഴുതി
പിന്നെ കാൽ വഴുതുവാൻ ഇട വന്നില്ല (2) ...............ഹല്ലേലൂയാ
ഉന്നത വിളിയാൽ വിളിച്ചു എന്നെ
ചോദിച്ചതോ ഉള്ളിൽ പോലും നിനച്ചതല്ല
ദയ തോന്നി എൻ്റെ മേൽ ചൊരിഞ്ഞതല്ലേ
ആയുസ്സെല്ലാം നിനക്കായ് നൽകിടുന്നു (2) ............ഹല്ലേലൂയാ
ഉറ്റൊരും ഉടയോരും തള്ളി കളഞ്ഞു
കുറ്റം മാത്രം പറഞ്ഞു രസിച്ചപ്പോഴും
നീ മാത്രമാണെന്നെ ഉയർത്തിയത്
സന്തോഷത്തോടെ ഞാൻ ആരാധിക്കുന്നു (2) ......ഹല്ലേലൂയാ