Malayalam-Songs

Aaraadhippaan Yogyane Aarilum Unnathane

Edit this page | Upload a file | See page history
https://www.youtube.com/watch?v=vJxORcAp9Is

ആരാധിപ്പാൻ യോഗ്യനെ
ആരിലും ഉന്നതനെ
ആരാധിക്കുന്നങ്ങയെ
ആദ്യനും അന്ത്യനുമേ (2)

ഞങ്ങൾ വാഴ്ത്തീടും ഞങ്ങൾ വണങ്ങീടും
ഞങ്ങൾ ആരാധിക്കും യേശുവേ
ഞങ്ങൾ വാഴ്ത്തീടും ഞങ്ങൾ വണങ്ങീടും
ഞങ്ങൾ ഉയർത്തും നിൻ നാമത്തെ (2)

ഉയർത്തുവാൻ യേശു കൂടെയുള്ളതിനാൽ
ഭയമില്ല തെല്ലുമേ
വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കിയാലും
വിടുവിക്കും അവനെന്നെ (2)

ആരാധിക്കാം ദൈവ കുഞ്ഞാടിനെ
യാഗമായ് തീർന്നവനെ
ക്രൂശതിൽ നമ്മെ വീണ്ടെടുത്തവനെ
ഉയർത്തെഴുന്നേറ്റവനെ (2)

വേഗം വരുമെന്നരുളി ചെയ്തവനെ
എതിരേൽപ്പാൻ ഒരുങ്ങുന്നേ
പ്രിയനോട് കൂടുള്ള വാസമതോർത്തു
മറക്കുന്നീ ലോകത്തെ (2)

Aaraadhippaan yogyane
Aarilum unnathane
Aaraadhikkunn-angaye
Aadyanum anthyanume (2)

Njangal vaazhtheedum njangal vanangeedum
Njangal aaraadhikkum Yeshuve
Njangal vaazhtheedum njangal vanangeedum
Njangal urarthum nin naamathe (2)

Uyarthuvaaan Yeshu koodeyullathinaal
Bhayamilla thellume
Veezhtthuvaan shathru keni orukkiyaalum
Viduvikkum avanenne (2)

Aaraadhikkaam daiva kunjaadine
Yaagamai theernnavane
Krooshathil namme veendedutthavane
Uyartthezhunnettavane (2)

Vegam varumennaruli cheythavane
Aethirelppaan orungunne
Priyanod koodulla vaasamathortthu
Marakkunnee lokatthe (2)


Blix theme adapted by David Gilbert, powered by PmWiki