Malayalam-Songs

Aaraadhyan Yeshu Paraa Vanangunnu

Edit this page | Upload a file | See page history
ആരാധ്യൻ യേശുപരാ
വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിനാനന്ദമെ

നിൻ കൈകൾ എൻ കണ്ണീർ
തുടയ്ക്കുന്നതറിയുന്നു ഞാൻ

നിൻ കരത്തിൻ ആശ്ലേഷം
പകരുന്നു ബലം എന്നിൽ

മാധുര്യമാം നിൻ മൊഴികൾ
തണുപ്പിക്കുന്നെൻ ഹൃദയം

സന്നിധിയിൽ വസിച്ചോട്ടേ
പാദങ്ങൾ ചുംബിച്ചോട്ടേ

Aaraadhyan Yesupara
Vanangunnu njan priyane
Thejassezhum nin mughamen
Hridhayathin aanandhame

Nin kaikal en kanneer
Thudaykkunnathariyunnu njan

Nin karatthin aashlesham
Pakarunnu balam aennil

Maadhuryamaam nin mozhikal
Thanuppikkunnen hridhayam

Sannidhiyil vasicchotte
Paadhangal chumbicchotte


Blix theme adapted by David Gilbert, powered by PmWiki