Aaraadhyanaam Yeshuve Njangal Ange
Edit this page | Upload a file | See page history
https://www.youtube.com/watch?v=imGEvxiZt0Q
ആരാധ്യനാം യേശുവേ
ഞങ്ങൾ അങ്ങേ ആരാധിക്കും
അത്ഭുതവാൻ യേശുവേ
ഞങ്ങൾ അങ്ങേ സ്തുതിച്ചിടുന്നു (2)
മരുവിൽ ഈ യാത്രയതിൽ
മറയ്ക്കും അത്ഭുതമായ്
ചെങ്കടലിൻ നടുവിൽ
ഒരുക്കും പുതു വഴികൾ (2)
രോഗിക്കു സൗഖ്യമായി
ബദ്ധർക്ക് വിടുതലായി
ദുഃഖിതർക്കാശ്വാസമായ്
എൻ യേശു കൂടെയുണ്ട് (2)
പരിശുദ്ധ ശക്തിയാലേ
നടത്തീടും അനുദിനവും
അളവില്ലാതെ പകരും
നിറച്ചീടും ആത്മാവിനാൽ (2)
തൻ നോക്കി പാർക്കുന്നോർക്കായ്
വിശ്വാസം കാക്കുന്നോർക്കായ്
തൻ ദൂതർ സേനയുമായ്
എൻ യേശു വന്നിടുമേ (2)