Aaradhanaykku Yognane Ninne Njangal
Edit this page | Upload a file | See page history
Aaraadhanaykku yogyane ninne njangal aaraadhichidunnitha
Aazhiyum uzhiyum nirmicha naadhane
Aathmavil aaradhikkaam karthaavine nithyam sthuthiichidum njan
Papathaal nirayappetta enne ninte paaniyal pidicheduthu
Paavana ninam thannu paapathin kara pokki
Rakshichathal ninne njan ennalum athmavilaradhikkum
Vagdatham pole ninte sannidhaane nin makkal kudidumpol
Madhye vann anugraham cheithidamennura
Cheithavan nee maathrame ennalum aathmavil aaradhikkum
Aadhima nuttaandil nin dhaasar markosin maalikayil
Nin aavi pakarnna pol nin dhaasar madhyathil
Nin shakthi ayachiduka ninne njangal aathmavil aaradikkum
ആരാധനയ്ക്കു യോഗ്യനേ നിന്നെ ഞങ്ങൾ ആരാധിച്ചീടുന്നിതാ (2)
ആഴിയും ഊഴിയും നിർമ്മിച്ച നാഥനെ ആത്മാവിൽ ആരാധിക്കാം (2)
കർത്താവിനെ നിത്യം സ്തുതിച്ചിടും ഞാൻ
പാപത്താൽ നിറയപ്പെട്ട എന്നെ നിന്‍റെ പാണിയാൽ പിടിച്ചെടുത്തു (2)
പാവന നിണം തന്നു പാപത്തിൻ കറപോക്കി (2)
രക്ഷിച്ചതാൽ നിന്നെ ഞാൻ എന്നാളും ആത്മാവിൽ ആരാധിക്കും
വാഗ്ദത്തം പോലെ നിന്‍റെ സന്നിധാനേ നിൻ മക്കൾ കൂടിടുമ്പോൾ (2)
മദ്ധ്യേ വന്നനുഗഹം ചെയ്തീടാമെന്നുര (2)
ചെയ്തവൻ നീ മാത്രമേ നിന്നെ ഇന്ന് ആത്മാവിൽ ആരാധിക്കും
ആദിമനൂറ്റാണ്ടിൽ നിൻ ദാസർ മർക്കോസിൻ മാളികയിൽ (2)
നിന്നാവി പകർന്നപോൽ നിൻ ദാസർ മദ്ധ്യത്തിൽ (2)
നിൻ ശക്തി അയച്ചീടുക നിന്നെ ഇന്ന് ആത്മാവിൽ ആരാധിക്കും
ചെങ്കടൽ കടന്ന മിര്യാം തൻ കയ്യിൽ തപ്പെടുത്താർത്തതുപോൽ (2)
പാപത്തിൻ ചങ്ങല പൊട്ടിച്ചെറിഞ്ഞതാൽ (2)
ഞാൻ നിന്നെ ആരാധിക്കും ആത്മാവിലും സത്യത്തിലും സ്തുതിക്കും
ഹോരേബിൽ മോശ കണ്ട മുൾപടർപ്പിൽ കത്തിയതാം അഗ്നിയെ (2)
നിൻ മക്കളിൽ പകർന്നൽഭുതം ചെയ്യുവാൻ (2)
ബന്ധനം അഴിഞ്ഞിട്ടിന്ന് നിൻ ദാസർ ആത്മാവിലാരാധിക്കും
നഷ്ടപ്പെട്ട എൻ രക്ഷ നിൻ പുത്രനാൽ സൗജന്യമായ് ലഭിച്ചു (2)
സാക്ഷാൽ മുന്തിരിവള്ളി കർത്താവാം യേശുവോട് (2)
ഒട്ടിച്ചെന്നെ ചേർത്തതാൽ ഞാൻ അങ്ങേ ആത്മാവിലാരാധിക്കും
കെട്ടുകൾ അഴിഞ്ഞിടട്ടെ വൻരോഗങ്ങൾ പൂണ്ണമായ് നീങ്ങിടട്ടെ (2)
നിൻസഭ വളർന്നങ്ങ് എണ്ണത്തിൽ പെരുകുവാൻ (2)
ആത്മാവിൽ ആരാധിക്കും കർത്താവിനെ നിത്യം സ്തുതിച്ചിടും ഞാൻ