Aaradhikkumbol Viduthal Aaradhikkumbol
Edit this page | Upload a file | See page history
ആരാധിക്കുമ്പോൾ വിടുതൽ
ആരാധിക്കുമ്പോൾ സൗഖ്യം
ദേഹം ദേഹി ആത്മാവിൽ സമാധാന സന്തോഷം
ദാനമായ് നാഥൻ നൽകിടും
പ്രാർത്ഥിക്കാം ആത്മാവിൽ
ആരാധിക്കാം കർത്തനെ
നല്ലവൻ അവൻ വല്ലഭൻ
വിടുതൽ എന്നും പ്രാപിക്കാം
മടുത്തു പോകാതെ പ്രാർത്ഥിക്കാം
വിശ്വാസത്തോടെ പ്രാർത്ഥിക്കാം
നീതിമാന്‍റെ പ്രാർത്ഥന ശ്രദ്ധയുള്ള പ്രാർത്ഥന
ഫലിക്കും രോഗിക്കു സൗഖ്യമായ്
യാചിപ്പിൻ എന്നാൽ ലഭിക്കും
അന്വേഷിപ്പിൻ കണ്ടെത്തും
മുട്ടുവിൻ തുറക്കും സ്വർഗ്ഗത്തിൻ കലവറ
പ്രാപിക്കാം എത്രയോ നന്മകൾ