Malayalam-Songs

Aasrayam Nee Maathram Mathi

Edit this page | Upload a file | See page history
https://www.youtube.com/watch?v=foNgofURiIk

ആശ്രയം നീ മാത്രം മതി
യേശുവേ നിൻ കൃപ മതി
ഉന്നതൻ നീ ശ്രേഷ്ഠനായോൻ
ആദി-അന്തവും അറിയുന്നോൻ (4x2)

സ്തുതിബലം മഹിമയുമെല്ലാം
അങ്ങേക്കെൻ യേശു പരാ
ആരാധന ആരാധന
എന്നും നിനക്കു മാത്രം

താഴ്ചയിൽ നീ ഓർത്തു എന്നെ
വീഴ്ചയിൽ നീ താങ്ങിയെന്നെ
പുത്തൻ പാട്ടെൻ നാവിൽ തന്ന
അങ്ങേ വാഴ്ത്തും അനുദിനവും

ഒരു അനർത്ഥവും ഭവിക്കയില്ല
ഒരു ബാധയും അടുക്കയില്ല
എന്നെ കാക്കുന്നോൻ മയങ്ങുകില്ല
കാൽ വഴുതാൻ ഇടവരില്ല


Blix theme adapted by David Gilbert, powered by PmWiki