Malayalam-Songs

Aathma Nadhi Aennilekk Ozhukkuvaanai

Edit this page | Upload a file | See page history
https://www.youtube.com/watch?v=uVfeKuaLGDQ

ആത്മ നദി എന്നിലേക്ക്‌ ഒഴുക്കുവാനായി
ആവലോടെ ഞാനും കാത്തിരുന്നപ്പോള്‍
ആത്മ നാഥന്‍ എന്നോട് തന്‍ കരുണ കാട്ടി
ആത്മ നദി എന്നിലേക്ക് അവന്‍ ഒഴുക്കി

ആത്മ നദി എൻ്റെ പാദങ്ങള്‍ നനച്ചപ്പോള്‍
ആനന്ദത്താല്‍ എൻ്റെയുള്ളം തുളുമ്പിപ്പോയി
പുതിയൊരു ശക്തി എന്നിലെക്കെന്‍ നാഥന്‍
അനുനിമിഷം പകര്‍ന്നു തുടങ്ങി

ആത്മ നദി എൻ്റെ മുട്ടോളം എത്തിയപ്പോള്‍
ആകുലം മറന്നു ഞാന്‍ ആരാധിച്ചു പൊയ്
അത്യന്ത ശക്തിയാലെന്‍ മണ്‍ കൂടാരമങ്ങു
പന്ത് പോലെ പൊങ്ങി പൊങ്ങി തുടങ്ങി

ആത്മ നദി എൻ്റെ അരയോളം എത്തി
ആരുമറിയാത്തൊരു ഭാഷ ഞാന്‍ ചൊല്ലി
മനുഷ്യരോടല്ല എന്‍ ദൈവത്തോടു തന്നെ
അന്യ ഭാഷയില്‍ സംസാരിച്ചു തുടങ്ങി

ആത്മ നദി എൻ്റെ ശിരസ്സോളം എത്തി
എന്‍ പാദങ്ങള്‍ തറയില്‍ ഉറക്കാതെയായ്
എന്‍ ദേഹത്തിനു തെല്ലും ഭാരം ഇല്ലാതായി
ആത്മ നദിയിലങ്ങു നീന്തി തുടങ്ങി


Blix theme adapted by David Gilbert, powered by PmWiki