Malayalam-Songs

Aathma Shakthiyaalenne Niracheeduka

Edit this page | Upload a file | See page history
https://www.youtube.com/watch?v=KVdOCtAIN2E

ആത്മശക്തിയാലെന്നെ നിറച്ചീടുക
അനുദിനം ആരാധിപ്പാൻ
അഭിഷേകത്താലെന്നെ നിറച്ചീടുക
ഞാൻ ഉണർന്നു ശോഭിക്കുവാൻ (2)

അഭിഷേകം പകർന്നീടുക
പുതുശക്തി പ്രാപിക്കുവാൻ
അന്ധകാര ശക്തികളെ
ജയിക്കും ഞാനാ കൃപയാൽ (2)

ക്ലേശം നിറയും മരുയാത്രയിൽ ഞാൻ
നിന്നെ സ്തുതിച്ചാർത്തിടുമ്പോൾ
തുറന്നീടുക നൽ നീരുറവ
ഞാൻ എഴുന്നേറ്റു ശോഭിക്കുവാൻ (2)

കൃപയാലെന്നെ അഭിഷേകം ചെയ്യുക
വിശുദ്ധിയോടാരാധിപ്പാൻ
ആത്മാവിനാലെ നിൻ ശക്തിയാലെ
വൻ കോട്ടകൾ തകർത്തിടുവാൻ (2)


Aathma shakthiyaalenne niracheeduka
Anudinam aaraadippaan
Abishekathalenne niracheeduka
Njan unarnnu shobikkuvaan (2)

Abishekam pakarnneeduka
Puthu shakthi praapikkuvaan
Andhakaara shakthikale
Jayikkum njan aa kripayaal (2)

Klesham nirayum maru yaathrayil njan
Ninne sthuthichaartheedumbol
Thuranneeduka nal neerurava
Njan aezhunnaettu shobikkuvaan (2)

Kripayaalenne abishekam cheyyuka
Vishudhiyod aaraadhippaan
Aathmaavinaale nin shakthiyaale
Van kottakal thakartheeduvaan (2)


Blix theme adapted by David Gilbert, powered by PmWiki