Aenne Nadatthiya Vazhikal Oartthaal
Edit this page | Upload a file | See page history
https://www.youtube.com/watch?v=bwAaFra3IDg
എന്നെ നടത്തിയ വഴികൾ ഓർത്താൽ
എന്നെ കരുതിയ കരുതൽ ഓർത്താൽ
തിരിഞ്ഞു നോക്കി ഞാൻ പാടും
എൻ ദൈവമേ നീ എത്ര നല്ലവൻ
അനർത്ഥ നാളിൽ നിൻ കൂടാര മറവിൽ
എന്നെ അത്ഭുതമായ് മറച്ചതോർത്താൽ
തിരിഞ്ഞു നോക്കി ഞാൻ പാടും
എൻ ദൈവമേ നീ എത്ര നല്ലവൻ
ഹൃദയം ക്ഷീണിച്ച നേരത്തുമെന്നെ
ആശ്വസിപ്പിച്ചു നീ അമ്മയെ പോൽ
എൻ കരം ക്ഷീണിച്ച് കുഴഞ്ഞ നേരത്ത്
ബലമേറും നിൻ കരം താങ്ങിയല്ലോ
എൻ ദൈവം എന്നും അനന്യൻ തന്നെ
എൻ ദൈവം എന്നും വിശ്വസ്തൻ തന്നെ
വഴുതാതെ നിൽക്കുവാൻ തൻ കൃപ നൽകീടും
താതൻ സന്നിധേ ചേരും വരെ