Malayalam-Songs

Aennum Nallavan Yeshu Aennum Nallavanl

Edit this page | Upload a file | See page history
https://www.youtube.com/watch?v=Q2Chbl8EqBE

എന്നും നല്ലവൻ യേശു എന്നും നല്ലവൻ
ഇന്നലെയുമിന്നുമെന്നും അന്യനല്ലവൻ

ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും
സാരമില്ലെന്നോതിടും തൻ മാർവിൽ എന്നെ ചേർത്തിടും

ഉലക വെയിൽ കൊണ്ടു ഞാൻ വാടി വീഴാതോടുവാൻ
തണലെനിക്കു തന്നിടുവാൻ വലഭാഗത്തായുണ്ടു താൻ

രാവിലും പകലിലും ചേലൊടു തൻ പാലനം
ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം

സംഭവങ്ങൾ കേൾക്കവേ കമ്പമുള്ളിൽ ചേർക്കവേ
തമ്പുരാൻ തിരുവചനമോർക്കവേ പോമാകവേ

വിശ്വസിക്കുവാനുമെൻ ആശ വച്ചിടാനുമീ
വിശ്വമതിലാശ്വസിക്കാൻ ആശ്രയവുമേശു താൻ


Blix theme adapted by David Gilbert, powered by PmWiki