Aenthathishayame Dhaivatthin Sneham
Edit this page | Upload a file | See page history
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ-അതു
ചിന്തയിലടങ്ങാ സിന്ധു സമാനമായ്
സന്തതം കാണുന്നു ഞാന്‍ എന്തതിശയമേ...
ദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ മിതം
ആര്‍ക്കു ചിന്തിച്ചറിയാം-എനി-
യ്ക്കാവതില്ലേ അതിന്‍ ആഴമളന്നീടാന്‍
എത്ര ബഹുലമത് എന്തതിശയമേ...
ആയിരമായിരം നാവുകളാലതു
വര്‍ണ്ണിപ്പതിന്നെളുതോ-പതി
നായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍
പാരിലസാദ്ധ്യമഹോ എന്തതിശയമേ...
മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്
സന്തതം ചേര്‍ന്നിരുന്ന-ഏക
ജാതനാമേശുവെ പാതകര്‍ക്കായ് തന്ന
സ്നേഹമതിശയമേ എന്തതിശയമേ...
പാപത്താല്‍ നിന്നെ ഞാന്‍ കോപിപ്പിച്ചുള്ളൊരു
കാലത്തിലും ദയവായ്-സ്നേഹ
വാപിയേ നീയെന്നെ സ്നേഹിച്ചതോര്‍ത്തെന്നില്‍
ആശ്ചര്യമേറിടുന്നു എന്തതിശയമേ...
ജീവിതത്തില്‍ പല വീഴ്ചകള്‍ വന്നിട്ടും
ഒട്ടും നിഷേധിക്കാതെ-എന്നെ
കേവലം സ്നേഹിച്ചു പാലിച്ചീടും തവ
സ്നേഹമതുല്യമഹോ എന്തതിശയമേ...
Enthathisayame Daivathin Sneham
Ethra Manoharame – Athu
Chindayiladanga Sindhusamanamai
Sandhatham Kanunnu Njan
1. Daivame Nin Maha Snehamathin Mitham
Arku Chindichariyam- Eni-
Kaavathill Athin Aazhamalannidaan
Aethra Behulamathu
2. Aayiramaayiram Naavukalaal athu
Varnnipathin aelutho – Pathi
Naayirathinkal Oramsham Cholliduvaan
Paaril Asaadhyamaho
3. Modhamezhum Thiru maarvil Ullaasamai
Sandatham Chernnirunna Eaka
Jaathanam Yesuve Paapikalkkai Thanna
Snehamathishayame
4. Papaathaal Ninne Njan Kopippichulloru
Kaalathilum Dayavai
Sneha vaapiye Neeyenne
Snehichath-orthennil Aashcharyam-eridunnu
5. Jeevithatthil Pala veezhchakal Vannittum
Ottum Nishedhikkaathe Enne
Kevalam Snehichu Palichidum Thava
Sneham Athulyamaho