Malayalam-Songs

Aethathishayame Dhaivathin Sneham

Edit this page | Upload a file | See page history
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ
അതു ചിന്തയിലടങ്ങാ സിന്ധു സമാനമായ്‌
സന്തതം കാണുന്നു ഞാന്‍ (2)

ദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ മിതം
ആര്‍ക്കു ചിന്തിച്ചറിയാം
എനിക്കാവതില്ലേ അതിന്‍ ആഴമളന്നീടാന്‍
എത്ര ബഹുലമത്

ആയിരമായിരം നാവുകളാലതു
വര്‍ണ്ണിപ്പതിന്നെളുതോ
പതിനായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍
പാരിലസാദ്ധ്യമഹോ

മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്‌
സന്തതം ചേര്‍ന്നിരുന്ന
ഏകജാതനാമേശുവെ പാതകര്‍ക്കായ്‌ തന്ന
സ്നേഹമതിശയമേ


Aenthathishayame dhaivathin sneham
Aethra manoharame
Athu chinthayiladanga sindhu samaanamai
Santhatham kaanunnu njan

Dhaivame nin maha snehamathin mitham
Aarkku chinthichariyaam
Aenikkaavathille athin aazhamalaneedaan
Aethra bahulamath

Aayiramaayiram naavukalaalathu
Varnippathinelutho
Pathinaayirathinkal oramsham cholleeduvaan
Paaril asaadhyamaho

Modhamezhum thiru maarvilullaasamai
Santhatham chernnirunna
Aeka jaathanaameshuve paathakarkkai thanna
Sneham athishayame


Blix theme adapted by David Gilbert, powered by PmWiki