Malayalam-Songs

Albutha Vismaya Sneham

Edit this page | Upload a file | See page history
https://www.youtube.com/watch?v=mzTBYP1H84M

അത്ഭുത വിസ്മയ സ്നേഹം
എന്നാത്മാവിനാനന്ദം
ജീവനെ നൽകിയ സ്നേഹം
എൻ ജീവന്റെ ആധാരം
ഓ... ഓ... ഓ... എൻ ജീവന്റെ ആധാരം

ക്രൂശിലെൻ യേശുവിൻ യാഗം
എൻ പാപത്തിൻ മോചനം
ക്രൂശിലെൻ യേശുവിൻ ത്യാഗം
എൻ ആത്മാവിൻ സാന്ത്വനം
ഓ... ഓ... ഓ... എൻ ആത്മാവിൻ സാന്ത്വനം

നീയാണെന്നിൻ ഉള്ളിലെ ഗാനം
നീയാണെൻ നാവിലെ ഗീതം
നീ തന്നെ എന്നുമെൻ ആശ
നിൻ മുൻപിൽ വണങ്ങുന്നു
ഓ... ഓ... ഓ... നിൻ മുൻപിൽ വണങ്ങുന്നു

സൗഖ്യ ദായകൻ യേശു
ആത്മാവിൽ ശാന്തിയേകും
ജീവന്റെ നായകൻ ക്രിസ്തു
ജീവനിൽ നടത്തീടും
ഓ... ഓ... ഓ... ജീവനിൽ നടത്തീടും

യേശു വന്നീടും വീണ്ടും
തീരുമെൻ യാത്ര വേഗം
ചാരും തൻ മാർവ്വിലണയും
ചേരുമെൻ വീട്ടിൽ ഞാൻ
ഓ... ഓ... ഓ... ചേരുമെൻ വീട്ടിൽ ഞാൻ


Blix theme adapted by David Gilbert, powered by PmWiki