Malayalam-Songs

Ange Vittu Pirinjengu Njan-Koode Ninnum

Edit this page | Upload a file | See page history
https://www.youtube.com/watch?v=PMEOQZDFOx8

അങ്ങേ വിട്ട് പിരിഞ്ഞെങ്ങു ഞാൻ പോകും
നിന്റെ സ്നേഹം എന്നെ പിരിയുമോ
അങ്ങേ വിട്ട് ഓടി ഞാനെങ്ങൊളിക്കും
നിന്റെ കൺകൾ എന്നെ മറയുമോ (4x2)

കൂടെ നിന്നും കൂട്ടിരുന്നും എന്റെ കാൽകൾ
കല്ലിൽ തട്ടീടാതെന്നും
ഓടിവന്നും ഓമനിച്ചും എന്റെ വഴിയിൽ
വീണു പോയീടാതെന്നും

ആത്മാവേ പരിശുദ്ധാത്മാവേ
എന്നെ അപ്പന്റെ വീട്ടിൽ ചേർക്കണേ (2x2)

അങ്ങേ മാറിൽ ചാരുമ്പോൾ എന്റെ മനം തണുക്കും
അങ്ങേ മുഖം കാണുമ്പോൾ എന്റെ കൺ കുളിരും (2x2)
അങ്ങേ നെഞ്ചിൻ തുടിപ്പ് കേട്ടുറങ്ങും
അങ്ങേ ശ്വാസം എന്നിൽ തലോടലാകും (2x2)

ആത്മാവേ പരിശുദ്ധാത്മാവേ
എന്നെ അപ്പന്റെ വീട്ടിൽ ചേർക്കണേ (2x2)


Blix theme adapted by David Gilbert, powered by PmWiki