Malayalam-Songs

Anugrahathin Adhipathiye

Edit this page | Upload a file | See page history
https://www.youtube.com/watch?v=13NZEBwRzeI

അനുഗ്രഹത്തിൻ അധിപതിയെ അനന്ത കൃപ പെരും നദിയേ (2)
അനുദിനം നിന്‍ പദം ഗതിയേ അടിയനു നിന്‍ കൃപ മതിയേ (2)

വന്‍ വിനകള്‍ വന്നിടുകില്‍ വലയുകയില്ലെന്‍ ഹൃദയം (2)
വല്ലഭന്‍ നീ എന്നഭയം വന്നിടുമോ പിന്നെ ഭയം (2)

തന്നുയിരെ പാപികള്‍ക്കായ്‌ തന്നവനാം നീയിനിയും (2)
തള്ളിടുമോ ഏഴയെന്നെ തീരുമോ നിന്‍ സ്നേഹമെന്നില്‍ (2)

തിരുക്കരങ്ങള്‍ തരുന്ന നല്ല ശിക്ഷയില്‍ ഞാന്‍ പതറുകില്ല (2)
മക്കളെങ്കില്‍ ശാസനകൾ സ്നേഹത്തിന്‍ പ്രകാശനങ്ങള്‍ (2)

പാരിടമാം പാഴ് മണലില്‍ പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍ (2)
മരണദിനം വരുമളവില്‍ മറഞ്ഞിടും ഞാന്‍ നിന്‍ മാര്‍വ്വിടത്തില്‍ (2)


Anugrahathin adhipathiye
Anantha kripa perum nadhiye(2)
Anudhinam nin padham gathiye
Adiyanu nin kripa mathiye (2)

Van vinakal vanneedukil
Valayukayil en hridhayam (2)
Vallabhan nee en abhayam
Vanneedumo pinne bhayam (2)

Than uyire paapikalkkai
Thannavanaam nee iniyum (2)
Thalleedume aezha aenne
Theerumo nin snehamennil (2)

Thiru karangal tharunna nalla
Shikshayil njan patharukilla (2)
Makkalenkil shaasanakal
Snehathin prakaashanangal (2)

Paaridamaam paazh manalil
Paarthidum njan nin thanalil (2)
Marana dhinam varum alavil
Maranjidum njan nin maarvidathil (2)


Blix theme adapted by David Gilbert, powered by PmWiki