Malayalam-Songs

Aruvikal Athinarikil Valarumoru Nal Thariyai

Edit this page | Upload a file | See page history
https://www.youtube-nocookie.com/embed/O-exexlIVEk?playlist=O-exexlIVEk&autoplay=1&iv_load_policy=3&loop=1&modestbranding=1&start=

അരുവികൾ അതിനരികിൽ
വളരുമൊരു നൽ തരുവായ്‌
യേശുവേ നിന്നിൽ ഞാൻ വളരാൻ
ആത്മാവിൻ ഫലങ്ങൾ സമൃദ്ധമായ്‌ നിറയാൻ
നദിയായ്‌ ഒഴുകേണം നാഥാ
എരിവെയിലിൻ ചൂടേറ്റ് വാടാതെ നിൽക്കാൻ
തണൽ മേഘമായ്‌ നീയെൻ അരികിൽ വേണം
ഇരുളാർന്ന രാത്രി തൻ ഭയമേശിടാതെ
കുളിർ നിലാവായ്‌ എന്നെ തഴുകീടേണം
ഇല വാടാതെ ഫലം കായ്ക്കുവാൻ
പെയ്യണം കുളിർ മഴയായ്‌

പാപം ഘോര താപം
എന്നിൽ എരിയുന്ന നേരം
ലോകം അതിന്റെ മോഹം
എന്നിൽ വളർന്നിടും നേരം
നീറും എൻ ആത്മാവിൻ തീയണച്ചീടാൻ
യേശുവേ നിൻ വചനം പെയ്യണം മഴയായ്
നല്ല ഫലങ്ങളാൽ എന്നാത്മം നിറയാൻ
നിന്നാലയത്തിന്റെ നടുതലയാവാൻ
നൽകീടുന്നേ എന്നേശുവെ
പൂർണമായ്‌ സമർപ്പിക്കുന്നേ ദേവാ
നിന്നിൽ ചേരാൻ നിന്നിൽ വളരാൻ ഏകിടുന്നെൻ പ്രാണനെ നാഥാ

തമസ്സിൻ ഘോര മരുവിൽ
മരണത്തിൻ നിഴലാർന്ന വഴിയിൽ
അകലും ലോകരെല്ലാം
പകൽമാറി ഇരുൾ മൂടും നേരം
അലിവാർന്ന നിൻ സ്നേഹം അകലാതെ എന്നും
അരികിലായ്‌ തഴുകുമ്പോൾ ഭയമില്ല തെല്ലും
യേശുവേ നിൻ മൊഴികൾ ജീവനായ്‌ എന്നും
പതികനാം എൻ പാതെ ദീപമായ്‌ ദിനവും
നിൻ സാന്നിദ്ധ്യം മതി യേശുവേ
നിർഭയം നിലനിന്നീടാൻ നിത്യം
നിൻ നിഴലിൽ വസിച്ചിടുവാൻ
നിൻ പാതേ ഗമിച്ചീടുന്നെ നാഥാ

=============================================================================================================

Aruvikal athinarikil
Valarumoru nal tharuvai
Yeshuve ninnil njan valaraan
Aathmaavin bhalangal samridhamaai nirayaan
Nadhiyaai ozhukenam naadha
Aeri veyilin choodettu vaadathe nilkkaan
Thanal meghamaai neeyen arikil venam
Erulaarnna raathri than bhayameshidaathe
Kulir nilaavaai enne thazhukeedenam
Ela vadaathe bhalam kaaykkuvaan
Peyyanam kulir mazhayaai

Paapam khora thaapam
Aennil aeriyunna neram
Lokam athinte moham
Aennil valarnnidum neram
Neerum en aathmaavin theeyanaccheedaan
Yeshuve nin vachanam peyyanam mazhayaai
Nalla bhalangalaal ennathmam nirayaan
Ninnaalayathinte naduthalayaavaan
Nalkeedunne ennushuve
Poornnamaai samarppikkunne deva
Ninnil cheraan ninnil valaraan
Aekidunnen praanane naadha

Thamassin khora maruvil
Maranathin nizhalaarnna vazhiyil
Akalum lokarellaam
Pakal maari irul moodum neram
Alivaarnna nin sneham akalaathe aennum
Arikilaai thazhukumbol bhamilla thellum
Yeshuve nin mozhikal jeevanaai aennum
Pathikanaam en paathe deepamaai dhinavum
Nin sannidhyam mathi Yeshuve
Nirbhayam nilaninnidaan nithyam
Nin nizhalil vasicheeduvaan
Nin paathe gamicheedunne naadhaa


Blix theme adapted by David Gilbert, powered by PmWiki