Malayalam-Songs

Athyunnathan Mahonnathan Yeshuve Neeye

Edit this page | Upload a file | See page history

https://www.youtube.com/watch?v=PlnJuaftAr0

https://www.youtube.com/watch?v=PlnJuaftAr0&list=RDPlnJuaftAr0&start_radio=1

അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ
മാനവും മഹത്വവും നിനക്കു മാത്രമേ
മാറാത്ത മിത്രമേശു എൻ്റെ ദേവാധിദേവനേശു
നിത്യനാം ദൈവമേശു എൻ്റെ രാജാധിരാജനേശു

പാടിടും ഞാൻ ഘോഷിക്കും
നിൻ നാമം എത്ര ഉന്നതം
പാടിടും ഞാൻ ഘോഷിക്കും
നിൻ സ്നേഹം എത്ര മാധുര്യം (2)

അങ്ങേപ്പോലെ സ്നേഹിച്ചിടാൻ ആരുള്ളു യേശുവേ
ആശ്രയിപ്പാൻ ഒരേ നാമം യേശുവിൻ നാമമേ (2)
നല്ല സ്നേഹിതനായി യേശു എൻ കൂടെ ഉള്ളതാൽ
എന്തൊരാനന്ദമേ നാഥാ ജീവിത സൗഭാഗ്യമേ ............................. പാടിടും

അന്ത്യത്തോളം നിൻ ക്രൂശിൻ്റെ വചനം സാക്ഷിപ്പാൻ
തരുന്നു ഞാൻ സമ്പൂർണ്ണമായ് നിനക്കായ് ശോഭിപ്പാൻ (2)
പകരൂ ശക്തിയെന്നിൽ നാഥാ നിനക്കായ് പോയിടാൻ
വിശ്വസ്ത ദാസനായി എന്നെ തൃക്കൈയ്യിൽ തരുന്നിതാ .......... പാടിടും

https://www.chordsver.com/jomon-philip/athyunnathan-lyrics-chords


Blix theme adapted by David Gilbert, powered by PmWiki