Athyunnathanaam Dhaivatthin Maravil
Edit this page | Upload a file | See page history
https://www.youtube.com/watch?v=cRRbqbvIYZM
അത്യുന്നതനാം ദൈവത്തിന്‍ മറവില്‍
സര്‍വ്വശക്തന്‍ നിഴലിന്‍ കീഴില്‍
കോട്ടയായവന്‍ സങ്കേതമായവന്‍
തന്‍ സന്നിധിയില്‍ വസിക്കുന്നു ഞാന്‍
ഞാന്‍ ആശ്രയിക്കും പാറ എന്‍ രക്ഷയിന്‍ വെളിച്ചം
ഞാന്‍ ആരെ പേടിക്കും കര്‍ത്തന്‍ എന്‍റെ അഭയം
ഇടയശ്രേഷ്ഠന്‍ ക്രിസ്തു വീര്യഭുജമുള്ളോന്‍
കരം പിടിച്ചു നടത്തുന്നെന്നെ
പാപമൃത്യു ശാപ ഘോര പീഡയാല്‍
മനമുരുകും മര്‍ത്യ സ്നേഹിതാ
അദ്ധ്വാനിക്കുന്നോർ ഭാരം വഹിപ്പോർ
യേശുവിന്‍റെ പാദേ ചേരുക
യുദ്ധം ക്ഷാമം രോഗവിപ്ലവാദികള്‍
ഭൂലോകത്തെ നടുക്കീടുന്നു
വില്ലൊടിക്കുവാന്‍ വ്യാധി നീക്കുവാന്‍
ജയം വരിച്ചേശുവരുന്നു
രക്ഷനേടുവാന്‍ മോക്ഷം പ്രാപിപ്പാന്‍
സത്യമാര്‍ഗം അന്വേഷിപ്പോരേ
സത്യവഴിയും വാതിലുമായ
യേശുനാഥന്‍ പാദം ചുംബിക്ക