Malayalam-Songs

Christmas Vannu En Yeshu Piranna

Edit this page | Upload a file | See page history
ക്രിസ്മസ് വന്നു എൻ യേശു പിറന്ന
ആ നല്ല രാവിൻ സ്മരണകൾ ഓർത്തു
പാടിടും ഞാനും

രക്ഷാദാനം സമാധാനം ആത്മദാനം
നൽകാനായി വന്നുവല്ലോ ദൈവപുത്രൻ
എല്ലാ നാളിലും എനിക്കെല്ലാമെല്ലാമായ്‌
ശോഭയേറും മാർഗ്ഗദീപം കൂടെയുണ്ട്

സ്വർഗം സന്തോഷിച്ച രാവിൽ ദൂതഗണം പാടി
അത്യുന്നതങ്ങളിൽ ദൈവപുത്രന് മഹത്വം
ഇടയശ്രേഷ്ഠൻ മന്നിടത്തിൽ മാനവർക്കായി
ദിവ്യാദീപമായി പിറന്നു
ഒന്നായി പാടിടാം വാഴ്ത്തീടാം
ആ നല്ലനാഥനെ ഇന്നു

ജനിച്ചു നമുക്കായി ജീവിച്ചു നമുക്കായി
മരിച്ചു നമുക്കായി ഉയിർത്തെഴുന്നേറ്റു
ഇന്നും സ്വർലോകേ വസിക്കുന്നു നമുക്കായി
പിതാവിൻ വലഭാഗേ ഉണ്ടെൻ യേശു
പ്രാർത്ഥനകൾ കേൾക്കാൻ യാചനകൾ നൽകാൻ
എന്നും ശക്തൻ മതിയായവൻ

Christmas vannu en yeshu piranna
Aa nalla raavin smaranakal orthu
Paadidum njaanum

Raksha dhaanam Sana’a dhaanam aathma dhaanam
Nalkaanaayi vannu vallo dhaiva puthran
Aella naalilum enikkella mellamaai
Shoba yerum marga deepam koode und

Swargam santhoshicha raavil dhootha ganam paadi
Athyunnathangalil dhaiva puthranu mahathvam
Edaya Sreshtan mannidathil maanavarkkai
Divya deepamaai pirannu
Onnai paadidaam vaazhthidaam
Aa nalla naadhane ennu

Janichu namukkaai jeevichu namukkaai
Marichu namukkaai uyirthezhunnettu
Ennum swar loke vasikkunnu namukkaai
Puthaavin valabhaage unden yeshu
Praarthanakal kelkkaan yaachanakal nalkaan
Aennum shakthan mathiyaayavan

It’s Christmas time
I will sing with Joy remembering the night my Jesus was born
Salvation, Peace, Gift of spirit...
Son of God came to give me all I need
Till the end of time, He’s my everything
He’s the light beside me, who shows my way

Angels sang that night when the Heavens rejoiced
Glory in the highest to the Son of God
The good shepherd was born in this world
As a holy light for all humankind
Let’s sing together, give praise together to
The Lord for He is good

Born for us, lived for us
Died for us, Resurrected for us
Ascended to the Heavens and resides there for us
At the right side of our Father
To hear our Prayers, to provide our needs
He is always the mighty and perfect provider


Blix theme adapted by David Gilbert, powered by PmWiki