Deva Sutha Sandhathikale Vishuddhare
Edit this page | Upload a file | See page history
ദേവസുതസന്തതികളേ വിശുദ്ധരേ (2)
ദേവപുരവാസികളോടെന്നു ചേർന്നിടും
ശോഭനപുരമതിൽ രാജനോടുകൂടെ നാം
മോദാൽ വസിപ്പാൻ പോകാം നമുക്ക്
അക്കരെ നാടെത്തിയ വിശുദ്ധ സംഘക്കാർ
കാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്
ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരി തൂകി
വിളിച്ചിടുന്നു പോകാം നമുക്ക്
ദൂതർ സംഘം ഹല്ലേലുയ്യാ പാടി ആർക്കുന്നു
വിശ്രമം കൂടാതെ ഖെറുബിസ്രാഫികളിതാ
ഗീതമോദമോടെന്നും വാഴ്ത്തിടുന്നു പരനെ (2)
പോകാം നമുക്ക് സീയോൻ പുരിയിൽ
തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണ
പട്ടണക്കാരായവരെ എന്നു കണ്ടിടും
മുത്തുഗോപുരങ്ങളാൽ ശോഭനതെരുക്കളെ
കാണുന്നുണ്ടതാൽ പ്രഭാപുരത്തെ
അന്ധതയകന്നനന്ത നിത്യരാജ്യമെ
ഇഹെ അന്ധകാര സിന്ധുവിലുഴന്നിടുന്നെങ്ങൾ
എന്നെയയച്ചിടും തവ നീതിയിൻ കതിരോനെ
താമസിക്കല്ലെ സീയോൻ രാജാവെ
Deva sutha sandhathikale vishuddhare
Deva pura vaasikalod ennu chernnidum
Shobhana puramathil raajanodu koode naam
Modhaal vasippaan pokaam namukk
Akkare naadetthiya vishuddha sanghakkaar
Kaatthu parkkunnundu naamum chernniduvaanai
Aanandha karam neetti aettam punchiri thooki
Vilichidunnu pokaam namukk
Dhoothar sangham halleluyah paadi aarkkunnu
Visramam koodathe kerub israfikalitha
Geetha modhamodinnu vaazhthidunnu parane
Pokaam namukk zion puriyil
Thulayamilla thejasil vilangeedum swarna
Pattanakkaraayavare aennu kandidum
Mutthu gopurangalaal shobhana therukkale
Kanunnundathil prebha purathe
Andhatha akann anandha nithya rajyame
Ehe andhakaara sindhuvil uzhannidum nengal
Enn ayachidum thava neethiyin kathirone
Thaamasikkalle seeyon raajaave