Malayalam-Songs

Devaadhidevan Nee Raajaadhiraajan

Edit this page | Upload a file | See page history
ദേവാധി ദേവൻ നീ രാജാധിരാജൻ
ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
മന്നിലും വിണ്ണിലും ആരാധ്യനാം നീ
ഉന്നതനൻ അന്ദനൻ നീ യോഗ്യനാം

നീ എന്നും യോഗ്യൻ നീ എന്നും യോഗ്യൻ
ദൈവത്തിൻ കുഞ്ഞാടെ നീ യോഗ്യനാം
സ്തോത്രം സ്തുതി ബഹുമാനങ്ങളെല്ലാം
സ്വീകരിപ്പാനെന്നും നീ യോഗ്യനാം

സ്വർഗ്ഗസുഖം വെടിഞ്ഞെൻ പാപം തീർപ്പാൻ
ദൈവത്തിൻ കുഞ്ഞാടായ് ഭൂവിൽ വന്നു
നീ അറുക്കപ്പെട്ടു നിൻ നിണം ചിന്തി
വീണ്ടെടുത്തെന്നെയും നീ യോഗ്യനാം

ക്രൂശിലാ കൂരിരുളിൽ ഏകനായ്
ദൈവത്താൽ കൈവിടപ്പെട്ടവനായ്
നീ സഹിച്ചു ദൈവ ക്രോധമതെല്ലാം
എൻ പാപം മൂലമായ് നീ യാഗമായ്

പാതകർ മദ്ധ്യത്തിൽ പാതകനെപ്പോൽ
പാപമായ് തീർന്നു നീ ക്രൂശതിന്മേൽ
നീ മരിച്ചു എൻ്റെ പാപങ്ങൾ പോക്കി
എന്തൊരു സ്നേഹമെ നീ യോഗ്യനാം


Blix theme adapted by David Gilbert, powered by PmWiki