Dhaiva Kripayil Njan Aasrayich
Edit this page | Upload a file | See page history
ദൈവകൃപയില്‍ ഞാനാശ്രയിച്ച്
അവന്‍ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചിടും അവനുടെ ചുവടുകളെ
ഇഹലോകമോ തരികില്ലൊരു
സുഖവും മന:ശാന്തിയതും
എന്‍റെ യേശുവിന്‍റെ തിരുസന്നിധിയില്‍
എന്നു൦ ആനന്ദം ഉണ്ടെനിക്ക് ....................................... ദൈവകൃപയില്‍
മനോവേദന പല ശോധന
മമ ജീവിത പാതയതില്‍
മാറാതേറിടുമ്പോള്‍ ആത്മനാഥനവന്‍
മാറില്‍ ചാരി ഞാനാശ്വസിക്കും ............................... ദൈവകൃപയില്‍
എത്ര നല്ലവന്‍ മതിയായവന്‍
എന്നെ കരുതുന്ന കര്‍ത്തനവന്‍
എന്‍റെ ആവശ്യങ്ങൾ എല്ലാം അറിഞ്ഞിടുന്ന
ഏറ്റമടുത്ത സഹായകന്‍ താന്‍ ................................... ദൈവകൃപയില്‍
എന്‍റെ ആയുസ്സിന്‍ ദിനമൊക്കെയും
തന്‍റെ നാമ മഹത്വത്തിനായ്
ഒരു കൈത്തിരി പോല്‍ കത്തി എരിഞ്ഞൊരിക്കല്‍
തിരുമാറില്‍ മറഞ്ഞിടും ഞാന്‍.................................. ദൈവകൃപയില്‍