Malayalam-Songs

Dhaivam Nallavan Enikkennum Nallavan

Edit this page | Upload a file | See page history
https://www.youtube.com/watch?v=Gp5slE_yMf0
5:20

ദൈവം നല്ലവൻ എനിക്കെന്നും നല്ലവൻ
ആവശ്യ നേരത്തെന്നെ കൈവിടാത്തവൻ
വാക്കു മാറാത്തോൻ എൻ്റെ ഉള്ളിൽ ഉള്ളതാൽ
ആത്മ സാന്നിധ്യത്തിൽ ഞാൻ ആരാധിക്കുന്നു 4x2

യഹോവ റാഫാ സൗഖ്യദായകൻ
സകല രോഗത്തെയും സൗഖ്യമാക്കുന്നോൻ 2x2
യഹോവ നിസ്സിയായ് അനുദിനം ജയം തരും
സൈന്യത്തിൻ അധിപനവൻ 2x2

യഹോവ ശമ്മ കൂടെയുള്ളതാൽ
ജീവിത പോരാട്ടത്തിൽ തളരില്ല ഞാൻ 2x2
യഹോവ ശാലോം ഉള്ളത്തിൽ നിറയുന്ന
ജീവൻ്റെ ജീവനാണവൻ 2x2

യഹോവ യീരേ എനിക്കായ് കരുതും
നാളെയെ നിനച്ചു ഞാൻ കരയുകില്ല 2x2
കണ്ണുനീരെല്ലാം തുടച്ചീടും ഒരു ദിനം
അവൻ എൻ്റെ ദൈവമല്ലോ 2x2


Dhaivam nallavan enikkennum nallavan
Aavashya nerathenne kaividaathavan
Vaakku maaraathon ente ullil ullathaal
Aathma sannidhyathil njan aaraadhikkunnu 4x2

Yehova raapha saukhya dhaayakan
Sakala rogatheyum saukhyamaakkunnon 2x2
Yehova nissiyai anudhinam jayam tharum
Sainyathin adhipanavan 2x2

Yehova shamma koodeyullathaal
Jeevitha porattathil thalarilla njan 2x2
Yehova shalom ullathil nirayunna
Jeevante jeevanaanavan 2x2

Yehova yire enikkai karuthum
Naalaye ninachu njan karayukilla 2x2
Kannuneerellaam thudacheedum oru dhinam
Avan ente dhaivamallo 2x2


Blix theme adapted by David Gilbert, powered by PmWiki