Malayalam-Songs

Dhaivathin Kunjaade Kaanunnuvo

Edit this page | Upload a file | See page history
https://www.youtube.com/watch?v=rBq8uPELlfw

ദൈവത്തിൻ കുഞ്ഞാടെ കാണുന്നുവോ
അവനിമ്പ ശബ്ദം നീ കേൾക്കുന്നുവോ (2)
അവൻ മാത്രം നിത്യനും അവൻ മാത്രം സത്യവും
അവൻ എന്‍റെ സങ്കേതവും
അവൻ എന്‍റെ രക്ഷാസ്ഥാനം
അവനിൽ ഞാൻ ആശ്രയിക്കും

പെരുവെള്ളം എന്‍റെ നേരേ
ഇര‌മ്പി അലറിയാലും
തൻ സാന്നിധ്യത്തിൻ നടുവിൽ
വൻ സമുദ്രവും ശാന്തമാകും

കാണുവിൻ കാൽവറിയിൽ
ചങ്കു പിളർന്നവനെ (2)
എന്നെയും നേടുവാൻ നിന്നെയും രക്ഷിപ്പാൻ
ക്രൂശതിൽ യാഗമായി
മരണത്തെ ജയിച്ചതിനാൽ
നാം താതന്‍റെ സ്വന്തമായി

ലോകമാം സാഗരത്തിൻ
ഓളങ്ങൾ എൻ പടകിൽ (2)
ആഞ്ഞടിച്ചീടുമ്പോൾ താളടിയാകാതെ
കാത്തിടും നല്ല നാഥൻ
തിരമാലയിൻ മുകളിൽ
നടന്നു താൻ വരുമെൻ ചാരേ

ക്രൂശതിൻ സാക്ഷിയായി
നാടെങ്ങും പോയീടുവാൻ (2)
രക്ഷയാം ക്രിസ്തുവെ പാരിൽ ഉയർത്തീടാൻ
വൻകൃപ തരുമെൻ താതൻ
മരണത്തെ ജയിച്ചവൻ താൻ
ഉയരത്തിൽ വാഴുന്നതാൽ


Blix theme adapted by David Gilbert, powered by PmWiki