Dhaivathin Puthranaam Yeshu Bhoojaathanai
Edit this page | Upload a file | See page history
ദൈവത്തിൻ പുത്രനാം യേശു ഭൂജാതനായ്
സ്നേഹിപ്പാൻ ക്ഷമിപ്പാൻ സൗഖ്യം നൽകീടുവാൻ
ജീവിച്ചു മരിച്ചവൻ എന്നെ രക്ഷിപ്പാനായ്
ഇന്നും ജീവിക്കുന്നവൻ എന്നെ കരുതാൻ
താൻ വാഴ്കയാൽ ആകുലമില്ല
നാളെയെന്ന് ഭീതിയില്ല
ഭാവി എല്ലാം തൻ കൈയ്യിലെന്നോർത്താൽ
ഹാ എത്ര ധന്യമെ ഈ ലോകജീവിതം
ആധി വേണ്ടാ ആശ്രയമേകാൻ
തൻ കരങ്ങൾ പിന്‍പിലുണ്ട്
തൻ വഴികൾ സമ്പൂർണ്ണമല്ലോ
ദോഷമായൊന്നും താതൻ ചെയ്കയില്ലല്ലോ
അനാഥനല്ല ഞാൻ അശരണൻ അല്ല ഞാൻ
അവകാശിയാണു ഞാൻ പരദേശിയാണു ഞാൻ
അത്യുന്നതൻ തൻ തിരു മാര്‍വില്‍
നിത്യവും ചാരീടും ഞാൻ എത്ര മോദമായ്