Malayalam-Songs

Dhaivathin Sneham Ha Aethra Shreshtam

Edit this page | Upload a file | See page history
https://www.youtube.com/watch?v=btHDWqWHP6o

ദൈവത്തിൻ സ്നേഹം ഹാ എത്ര ശ്രേഷ്ഠം
ആയതിൻ ആഴം ആർക്കു വർണ്ണിക്കാം (2x2)
ജീവിത ക്ലേശ ഭാരങ്ങൾ മദ്ധ്യേ
നിൻ ചാരെ എത്തും സ്നേഹകരം (2x2)

മരുഭൂവിൽ വാടി തളർന്നിടുമ്പോൾ
ചേതനയറ്റു പതിച്ചിടുമ്പോൾ (2x2)
പുതു ജീവൻ നൽകി പുതുശക്തി ഏകി
ആകാശ മദ്ധ്യേ ഉയർത്തും സ്നേഹം (2x2)

ഉറ്റവർ നിന്ദിച്ചു തള്ളിടുമ്പോൾ
ശിക്ഷ വിധിച്ചു രസിച്ചീടുമ്പോൾ (2x2)
പെറ്റമ്മ പോലെ കൈകൾ പിടിച്ചു
മാറോടണയ്ക്കും ക്രൂശിൻ സ്നേഹം (2x2)


Blix theme adapted by David Gilbert, powered by PmWiki