Dhaya Labhichor Naam Sthuthicheeduvom
Edit this page | Upload a file | See page history
ദയ ലഭിച്ചോർ നാം സ്തുതിച്ചീടുവോം
അതിനു യോഗ്യൻ ക്രിസ്തുവത്രേ
മാധുര്യ രാഗമാം ഗീതങ്ങളാലെ
അവനെ നാം പുകഴ്ത്തീടാം
നിൻ തിരുമേനി അറുക്കപ്പെട്ടു നിൻ
രുധിരത്തിൻ വിലയാൽ വാങ്ങിയതാം
ഗോത്രങ്ങൾ ഭാഷകൾ വംശങ്ങൾ ജാതികൾ
സർവവും ചേർത്തു കൊണ്ട്
പാപത്തിന്നധീനതയിൽ നിന്നീ
അടിയാരെ നീ വിടുവിച്ചു
അത്ഭുതമാർന്നൊളിയിൽ പ്രിയനുടെ
രാജ്യത്തിലാക്കിയതാൽ
വീഴുന്നു പ്രിയനെ വാഴ്ത്തീടുവാൻ
സിംഹാസനവാസികളും താൻ
ആയവനരുളിയ രക്ഷയിൻ മഹിമയ്ക്കായ്
കിരീടങ്ങൾ താഴെയിട്ട്
ദൈവകുഞ്ഞാടവൻ യോഗ്യനെന്ന്
മോക്ഷത്തിൽ കേൾക്കുന്ന ശബ്ദമത്
സ്തുതിച്ചിടാം വെള്ളത്തിൻ ഇരച്ചിൽ പോൽ ശബ്ദത്താൽ
പരിശുദ്ധയാം സഭയേ
യേശു താൻ വേഗം വരുന്നതിനാൽ
മുഴങ്കാൽ മടക്കി നമസ്ക്കരിക്കാം
നമ്മെ സ്നേഹിച്ച യേശുവേ കണ്ടിടുവോം നാം
ആനന്ദ നാളതിലെ