En Dhaivam Nallavan Aennaalume
Edit this page | Upload a file | See page history
https://www.youtube.com/watch?v=ujyhJzEMY7c
എന്‍ ദൈവം നല്ലവന്‍ എന്നെന്നുമേ
എന്‍ നാഥന്‍ വല്ലഭന്‍ എന്നാളുമേ
എന്നെ സ്നേഹിച്ചവന്‍ എന്നെ രക്ഷിപ്പാന്‍
തന്‍ ജീവന്‍ തന്നവന്‍ എന്‍ രക്ഷകന്‍ (2)
ആ നല്ല ദേശത്തില്‍ നിത്യമാം പ്രകാശത്തില്‍ (2)
അംശിയായിട്ടെന്നെ ചേര്‍ത്തതാല്‍
കീര്‍ത്തിക്കും ഞാന്‍ ആ വന്‍ ത്യാഗത്തെ
വര്‍ണിക്കും ഞാന്‍ എന്‍ അന്ത്യനാള്‍ വരെ (2)
വന്ദനം നാഥനെ എന്‍ രക്ഷകാ
നിന്ദിച്ചു നിന്നെ ഞാന്‍ എന്‍ ദോഷത്താല്‍
എന്‍ പേർക്കീ കഷ്ടത ക്രൂരതയും
വഹിച്ചു എന്‍ പേർക്കായ് എന്‍ രക്ഷകന്‍ (2)
ഞാന്‍ ചെയ്ത പാതകം ക്ഷമിച്ചു താൻ
സ്വന്തമായ് എന്നെയും സ്വീകരിച്ചു
വീഴാതെ താങ്ങണേ അന്ത്യനാള്‍ വരെ
നടത്തി പോറ്റുക എന്‍ ദൈവമേ (2)