En Priyane Pol Sundaranai
Edit this page | Upload a file | See page history
https://www.youtube-nocookie.com/embed/_tRaulRes9Q?playlist=_tRaulRes9Q&autoplay=1&iv_load_policy=3&loop=1&modestbranding=1&start=
എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ് ആരെയും ഞാന്‍ ഉലകില്‍
കാണുന്നില്ല മേലാലും ഞാന്‍ കാണുകയില്ല (2)
സുന്ദരനാം മനോഹരാ നിന്നേപ്പിരിഞ്ഞീ ലോക യാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണ്ണേ പ്രതി മാണിക്യം വെടിയുകില്ല ഞാന്‍ .......ഈ
സര്‍വാംഗ സുന്ദരന്‍ തന്നെ എന്നെ വീണ്ടെടുത്തവന്‍
സര്‍വ്വ സുഖസൗകര്യങ്ങള്‍ അര്‍പ്പിക്കുന്നെ ഞാന്‍ (2)
യെരുശലേം പുത്രിമാരെന്‍ ചുറ്റും നിന്നു രാപ്പകൽ
പ്രീയനോടുള്ളനുരാഗം കവര്‍ന്നീടുകില്‍ (2)
ലോകസുഖ സൗകര്യങ്ങളാകുന്ന പ്രതാപങ്ങള്‍
മോടിയോടു കൂടെയെന്നെ മാടിവിളിച്ചാല്‍ (2)
വെള്ളത്തിൻ കുമിള പോലെ മിന്നി വിളങ്ങീടുന്ന
ജഡീക സുഖങ്ങളെന്നെ എതിരേൽക്കുകിൽ (2)
പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെ പ്രീയനോടു ചേരുവാന്‍
നാളുകള്‍ ഞാനെണ്ണിയെണ്ണി ജീവിച്ചീടുന്നേ (2)
En priyane pol sundharanai aareyum njaan ulakil
Kannunnilla melaalum njaan kaanukayilla (2)
Sundaranaam manohara ninneppirinjee loka yaathra
Praakrutharaam jaaranmaare varikkumo valsala
Manne prathi maanikyam vediyukilla njaan ....... ee
Sarvaanga sundaran thanne aenne veendeduthavan
Sarva sukha saukaryangal arppikkunne njaan (2)
Yerusalem puthrimaaren chuttum ninnu raappakal
Priyanodull-anuraagam kavarnneedukil (2)
Lokha sukha saukaryangal aakunna prathaapangal
Modiyodu koode enne maadi vilicchaal (2)
Vellathin kumila pole minni vilangeedunna
Jadeeka sukhangalenne aethirelkkukil (2)
Premamennil varddhikkunne priyanodu cheruvaan
Naalukal njaan aenni aenni jeeviccheedunne (2)