Malayalam-Songs

En Yeshu Allaathillenikkoraasrayam Bhoovil

Edit this page | Upload a file | See page history
https://www.youtube.com/watch?v=JWkCKbDCSLY

എൻ യേശു അല്ലാതില്ലെനിക്ക്‌
ഒരാശ്രയം ഭൂവിൽ
നിൻ മാർവ്വിൽ അല്ലാതില്ലെനിക്കു
വിശ്രമം വേറെ
ഈ പാരിലും പരത്തിലും
നിസ്തുല്യൻ എൻ പ്രിയൻ

എൻ രക്ഷകാ എൻ ദൈവമേ
നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി
എനിക്കേതു നേരത്തും

വൻ ഭാരങ്ങൾ പ്രയാസങ്ങൾ
നേരിടും നേരത്തും
എൻ ചാരവെ ഞാൻ കാണുന്നുണ്ടെൻ
സ്നേഹ സഖിയായ്‌
ഈ ലോക സഖികളെല്ലാരും
മാറി പോയാലും

എൻ ക്ഷീണിത രോഗത്തിലും
നീ മാത്രം എൻ വൈദ്യൻ
മറ്റാരെയും ഞാൻ കാണുന്നില്ലെൻ
രോഗ ശാന്തിക്കായ്‌
നിൻ മാർവ്വിടം എൻ ആശ്രയം
എൻ യേശു കർത്താവേ


Blix theme adapted by David Gilbert, powered by PmWiki