Malayalam-Songs

Enikkai Karuthum Enne Vazhi Nadathum

Edit this page | Upload a file | See page history
https://www.youtube.com/watch?v=SwqzwHJUpBQ

എനിക്കായ് കരുതും എന്നെ വഴി നടത്തും
എന്നെ മുറ്റും അറിയുന്നവൻ
എൻ്റെ നോവുകളും നിനവുകളും
ആഴമായ് അറിയുന്നവൻ
നാഥാ നീയല്ലാതാരുമില്ല

ശത്രുവിൻ ഭീതി ഏറിയാലും
സ്നേഹിതരായവർ മറന്നീടിലും
ബലവാനായവനെൻ ദൈവം
തുണയായെൻ സവിധേ
കരുതീടും തൻ കരത്താൽ

രോഗ പീഢകളേറിയാലും
ക്ഷീണിതനായ് ഞാൻ തളർന്നീടിലും
സൗഖ്യദായകനെൻ ദൈവം
നവജീവൻ പകരും
നടത്തീടും തിരുക്യപയാൽ


Blix theme adapted by David Gilbert, powered by PmWiki