Malayalam-Songs

Enikkente Aasrayam Yeshuvathre

Edit this page | Upload a file | See page history
https://www.youtube.com/watch?v=sU9P0fnH7r8

എനിക്കെന്‍റെ ആശ്രയം യേശുവത്രേ
സർവ്വശക്തനാം എൻ യേശുവത്രേ
ഞാൻ അവൻ കരങ്ങളിൽ സുരക്ഷിതനാം
യേശു മതിയായവൻ (2)

യേശു മതി ആ സ്നേഹം മതി
തൻ ക്രൂശു മതി എനിക്ക്
യേശു മതി തൻ ഹിതം മതി
നിത്യജീവൻ മതി എനിക്ക് (2)

കാക്കയെ അയച്ചാഹാരം തരും
ആവശ്യമെല്ലാം നടത്തിത്തരും
നഷ്ടങ്ങളെ ലാഭമാക്കിത്തരും
യേശു മതിയായവൻ (2)

ആരോഗ്യമുള്ള ശരീരം തരും
രോഗങ്ങളെ ദൈവം നീക്കിത്തരും
ശാന്തമായുറങ്ങുവാൻ കൃപ തന്നീടും
യേശു മതിയായവൻ (2)

സമാധാനമുള്ള കുടുബം തരും
കുടുംബത്തിൽ ഏവർക്കും രക്ഷ തരും
നല്ല സ്വഭാവികളായ് തീർത്തിടും
യേശു മതിയായവൻ (2)


Blix theme adapted by David Gilbert, powered by PmWiki