Malayalam-Songs

Ennamilla Nanmakal Ennil

Edit this page | Upload a file | See page history
https://www.youtube.com/watch?v=EEUHOqocTkU

എണ്ണമില്ലാ നന്മകൾ എന്നിൽ
ചൊരിയും വൻ ദയയെ ഓർക്കുമ്പോൾ
നന്ദിയല്ലാതൊന്നുമില്ലപ്പാ
എന്റെ നാവാൽ ചൊല്ലിടുവാനായ്
സ്തോത്രമല്ലാതൊന്നുമില്ലപ്പാ
എന്റെ നാവാൽ ചൊല്ലിടുവാനായ്

നിത്യ സ്നേഹമോർക്കുമ്പോൾ
വൻ കൃപകളോർക്കുമ്പോൾ
എങ്ങനെ സ്തുതിക്കാതിരുന്നിടും
ആ കരുണ ഓർക്കുമ്പോൾ
വൻ ത്യാഗമോർക്കുമ്പോൾ
എങ്ങനെ വാഴ്ത്താതിരുന്നിടും - യേശുവേ...

സാധുവാകും എന്നെ സ്നേഹിച്ചു
സ്വന്ത ജീവൻ തന്ന സ്നേഹമേ
നന്ദിയല്ലാതൊന്നുമില്ലപ്പാ
എന്റെ നാവാൽ ചൊല്ലിടുവാനായ്
സ്തോത്രമല്ലാതൊന്നുമില്ലപ്പാ
എന്റെ നാവാൽ ചൊല്ലിടുവാനായ് നിത്യ...

കാൽവറിയിൻ സ്നേഹമോർക്കുമ്പോൾ
കൺകൾ നിറയുന്നെന്റെ പ്രിയനെ
നന്ദിയല്ലാതൊന്നുമില്ലപ്പാ
എന്റെ നാവാൽ ചൊല്ലിടുവാനായ്
സ്തോത്രമല്ലാതൊന്നുമില്ലപ്പാ
എന്റെ നാവാൽ ചൊല്ലിടുവാനായ് നിത്യ...


Blix theme adapted by David Gilbert, powered by PmWiki