Enne Ariyunnoru Naadhan Ente Koode Undallo
Edit this page | Upload a file | See page history
https://www.youtube.com/watch?v=uIRyWiJfkF8
എന്നെ അറിയുന്നൊരു നാഥൻ എൻ്റെ കൂടെ ഉണ്ടല്ലോ
എൻ്റെ ഭാരമെല്ലാം തൻ ചുമലിൽ ഏറ്റു കൊണ്ടല്ലോ (2)
അറിയുന്നുണ്ടല്ലോ നാഥൻ കരുതുന്നുണ്ടല്ലോ (2)
എൻ്റെ ഭാരമവൻ തൻ ചുമലിൽ ഏറ്റു കൊണ്ടല്ലോ (2)
ഓളങ്ങളും തിരമാലയും ഏറി വന്നെന്നാൽ
ആഴികളെ നിർമ്മിച്ചോനെൻ കൂടെ ഉണ്ടല്ലോ (2)
അരികിൽ ഉണ്ടല്ലോ നാഥൻ പടകിൽ ഉണ്ടല്ലോ (2)
കാറ്റിനെയും കടലിനെയും ശാന്തമാക്കിടും (2)
യാത്ര എത്ര ദൂരമെന്നു ക്ലേശിക്കേണ്ട നാം
വാക്കു പറഞ്ഞോൻ നാഥൻ കൂടെ ഉണ്ടെന്നും (2)
ചേർന്നു നടക്കാം നമുക്കു ശക്തി പുതുക്കാം (2)
ഉല്ലാസമായി നമ്മൾ യാത്ര തുടരാം (2)
ക്രിസ്തീയ ജീവിതത്തിൻ ഭാഗ്യം ഓർക്കുമ്പോൾ
ഈ ലോക കഷ്ടമൊന്നും സാരമാക്കേണ്ട (2)
എത്തി ചേർന്നിടും നമ്മൾ നിത്യ രാജ്യത്തിൽ (2)
നിത്യ യുഗങ്ങൾ നാഥൻ കൂടെ വാണിടാം (2)
Enne ariyunnoru naadhan ente koode undallo
Ente bhaaramellaam than chumalil aettu kondallo (2)
Ariyunnandallo naadhan karuthunnudallo (2)
Ente bhaaramavan than chumalil aettu kondallo (2)
Oalangalum thiramaalayum aeri vannennaal
Aazhikale nirmmichonen koode undallo (2)
Arikil undallo naadhan padakil undallo (2)
Kaattineyum kadalineyum shaanthamaakidum (2)
Yaathra aethra dhooramennu kleshikkenda naam
Vaakku paranjon naadhan koode undennum (2)
Chernnu nadakkaam namukku shakthi puthukkaam (2)
Ullasamayi nammal yaathra thudaraam (2)
Kristheeya jeevithathin bhaagyam oarkkumbol
Ee loka kashttamonnum saaramaakkende (2)
Aetthi chernnidum nammal nithya raajyathil (2)
Nithya yugangal naadhan koode vaanidaam (2)