Malayalam-Songs

Enne Nannai Ariyum Enne Nannai Pularthum

Edit this page | Upload a file | See page history
https://www.youtube.com/watch?v=2Wqb2LDuViw

എന്നെ നന്നായ് അറിയും എന്നെ നന്നായ് പുലർത്തും
എൻ്റെ പ്രാണനായകൻ യേശു
അമ്മ ഓമനിക്കും പോൽ അപ്പൻ താലോലിക്കും പോൽ
എന്നെ നാഥൻ വഴി നടത്തും

കാൽ കല്ലിൽ തട്ടാതെ ഞാൻ വീണു പോകാതെ
തൻ ദൂതർ ഉണ്ട് കാവലായി
ഉള്ളം കരത്തിൽ എന്നെ വരച്ചിരിക്കുന്നതാൽ
എനിക്കേതും ഭയമേ ഇല്ല

എൻ മുഖം വാടില്ല ലജ്ജിതനായി തീരില്ല
നിന്ദിച്ചവരുടെ മദ്ധ്യത്തിൽ
വരും കാലം ഒക്കെയും എൻ തല ഉയർത്തി
നടത്തിടും അന്ത്യം വരെ

എൻ നാഥൻ വരവിൻ ലക്ഷണങ്ങൾ കാണുന്നേ
അന്ത്യകാല സംഭവങ്ങളാൽ
എണ്ണ നിറച്ചീടാം കാത്തു കാത്തിരുന്നീടാം
എൻ പ്രിയൻ വരവിനായി


Ennae nannai ariyum ennae nannai pularthum
Ente praana naayakan Yeshu
Amma oamanikkum pol appan thalolikkum pol
Ennae naadhan vazhi nadathum

Kaal kallil thattathae njaan veenu pokaathe
Than dhoothar undu kaaval aayi
Ullam karathil ennae varachhirikunnathaal
Enikkaethum bhayamae ella

En mukham vaadilla lajjithanaayi theerilla
Ninnicchavarudae madhyathil
Varum kaalam okkeyum enn thala uyarthi
Nadatheedum andhyam varae

En naadhan varavin lakshanangal kaanunne
Andhya kaala sambhavangalaal
Enna niracheedaam kaathu kaathirunneedam
En priyan varvinaayi


Blix theme adapted by David Gilbert, powered by PmWiki