Enne Vilicchathaam Viliyude
Edit this page | Upload a file | See page history
https://www.youtube.com/watch?v=2aqBZk-2HXk
എന്നെ വിളിച്ചതാം വിളിയുടെ ശ്രേഷ്ഠതയറിഞ്ഞീടാൻ
ഹൃദയത്തെ തുറന്നീടുക
നീ വിളിച്ചതാം വിളിയുടെ പൂർണ്ണതയിൽ എത്താൻ
ആത്മാവേ നീ ഒരുക്കീടുക
എന്നെ വിളിച്ചതാം വിളിയുടെ ശ്രേഷ്ഠതയറിഞ്ഞീടാൻ
ഹൃദയത്തെ തുറന്നീടുക
നീ വിളിച്ചതാം വിളിയുടെ പൂർണ്ണതയിൽ എത്താൻ
എന്നെ നീ ഒരുക്കീടുക
മെനഞ്ഞീടുക എന്നെ പണിതീടുക
യേശുവേ പോലെയാകാൻ
തുറന്നീടുക എൻ കാതുകളെ
നിൻ വിളി കേട്ടീടുവാൻ (4x2)
കർത്താവിൻ ഗംഭീര നാദവും
പ്രധാന ദൂതൻ തൻ ശബ്ദവും
ദൈവത്തിൽ കാഹളനാദവും
കാതിൽ മുഴങ്ങീടാൻ കാലമായ് (4x2)
നിത്യമാം സ്നേഹം നീ തന്നതിനാൽ
സ്വർഗ്ഗീയ വിളിയിൽ നടന്നിടും ഞാൻ
വിശ്വസ്തനെന്നു വിളിക്കും നാൾ
നിത്യമാം വീട്ടിൽ ഞാൻ ചേർന്നിടും (4x2)
എന്നെ വിളിച്ചതാം വിളിയുടെ ശ്രേഷ്ഠതയറിഞ്ഞീടാൻ
ഹൃദയത്തെ തുറന്നീടുക
നീ വിളിച്ചതാം വിളിയുടെ പൂർണ്ണതയിൽ എത്താൻ
എന്നെ നീ ഒരുക്കീടുക
എന്നെ വിളിച്ചതാം വിളിയുടെ ശ്രേഷ്ഠതയറിഞ്ഞീടാൻ
ഹൃദയത്തെ തുറന്നീടുക
നീ വിളിച്ചതാം വിളിയുടെ പൂർണ്ണതയിൽ എത്താൻ
യേശുവേ ഒരുക്കീടുക