Malayalam-Songs

Ennullame Sthuthikka Nee Parane

Edit this page | Upload a file | See page history
എന്നുള്ളമേ സ്തുതിക്ക നീ പരനെ
തന്‍ നന്മകള്‍ക്കായ്‌ സ്തുതിക്കാം സ്തുതിക്കാം
എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടി പുകഴ്ത്താം (2)

സുരലോകം സുഖം വെടിഞ്ഞു
നിന്നെ തേടി വന്ന ഇടയന്‍ (2)
തൻ്റെ ദേഹമെന്ന തിരശ്ശീല ചീന്തി
തവ മോക്ഷ മാര്‍ഗ്ഗം തുറന്നു (2)

പാപ രോഗത്താല്‍ നീ വലഞ്ഞു
തെല്ലും ആശയില്ലാതലഞ്ഞു (2)
പാരം കേണിടുമ്പോൾ തിരുമേനി അതില്‍
നിൻ്റെ വ്യാധിയെല്ലാം വഹിച്ചു (2)

പല ശോധനകള്‍ വരുമ്പോൾ
ഭാരങ്ങള്‍ പെരുകിടുമ്പോൾ (2)
നിന്നെ കാത്തു സൂക്ഷിച്ചൊരു കാന്തനല്ലോ
നിൻ്റെ ഭാരമെല്ലാം ചുമന്നു (2)

ആത്മാവിനാലെ നിറച്ചു
ആനന്ദമുള്ളില്‍ പകര്‍ന്നു (2)
പ്രത്യാശ വർദ്ധിപ്പിച്ചു പാലിച്ചീടും
തവ സ്നേഹം അതിശയമേ (2)


Ennullame sthuthikka nee Parane
Than nanmakalkkai sthuthikkaam sthuthikkaam
Ennandharangame anu dhinavum
Nandiyode paadi pukazhtham

Sura loka sukham vedinju
Ninne thedi vanna idayan
Thante dehamenna thirasheela cheendi
Thava moksha margam thurannu

Paapa rogathaal nee valanju
Thellum aasha illaath alanju
Paaram kenidumpol thiru meniyathil ninte
Vyaadhi aellam vahichu

Pala shodhanakal varumpol
Bhaarangal perukidumpol
Ninne kaathu sukshichoru kanthanallo
Ninte bhaaramellam chumannu

Aathmaavinaale nirachu
Aanandham ullil pakarnnu
Prethyaasha vardhippichu paalicheedum thava
Sneham athishayame


Blix theme adapted by David Gilbert, powered by PmWiki