Ente Bhalamaaya Karthanen
Edit this page | Upload a file | See page history
1സർവ്വലോക സൃഷ്ടിതാവേ സർവ്വത്തിനും നാഥാ
സർവ്വസൃഷ്ടികളും വാഴ്ത്തി വന്ദിക്കും മഹേശാ
വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു നന്ദിയോടടിയാർ
കീർത്തിക്കുന്നു ഘോഷിക്കുന്നു ആർത്തുമോദമോടെ
2 എണ്ണമില്ലാ ദൂതർ സംഘം വാഴ്ത്തിടുന്ന ദേവാ
ഖെറുബികളും സ്രാഫികളും പുകഴ്ത്തും മഹേശാ
3 വാനം ഭൂമി സൂര്യ ചന്ദ്ര നക്ഷത്രാദികളെ
മാനമായ് ചമച്ച ദേവാ നാഥനെ മഹേശാ
4 ജീവനുള്ള സർവ്വത്തിനും ഭക്ഷണം നൽകുന്ന
ജീവനാഥാ ദേവാ ദേവാ പാഹിമാം മഹേശാ
5 വൃക്ഷ സസ്യാദികൾക്കെല്ലാം ഭംഗിയെ നൽകുന്ന
അക്ഷയനാം ദേവ ദേവ പാഹിമാം മഹേശാ
6 ഗംഭീരമായ് മുഴങ്ങീടും വമ്പിച്ച സമുദ്രം
തമ്പുരാൻ്റെ വാക്കിനങ്ങു കീഴ്പ്പെടും മഹേശാ
7 ഊറ്റമായടിക്കും കൊടുങ്കാറ്റിനെയും തൻ്റെ
ശ്രേഷ്ഠകരം തന്നിൽ വഹിച്ചീടുന്ന മഹേശാ
8 ദുഷ്ടരാകും ജനങ്ങൾക്കും നീതിയുള്ളവർക്കും
വൻമഴയും നൽവെയിലും നൽകുന്ന മഹേശാ
9 സ്വർഗ്ഗത്തിലും ഭൂമിയിലും സർവ്വലോകത്തിലും
സ്തോത്രത്തിനു യോഗ്യനായ കീർത്തിതൻ മഹേശാ
10 മൂവുലകം നിൻ്റെ പാദം തന്നിൽ വണങ്ങീടും
നിൻ മഹത്വം വെളിപ്പെടുമാദിനം മഹേശാ