Malayalam-Songs

Ente Sankethavum Bhalavum Aettavum

Edit this page | Upload a file | See page history
https://www.youtube.com/watch?v=P3FkZJ-l7EE

എന്‍റെ സങ്കേതവും ബലവും
ഏറ്റവും അടുത്ത തുണയും (2)
ഏതൊരാപത്തിലും ഏതു നേരത്തിലും
എനിക്കെന്നുമെൻ ദൈവമത്രെ (2)

ഇരുൾ തിങ്ങിടും പാതകളിൽ
കരൾ വിങ്ങിടും വേളകളിൽ (2)
അരികിൽ വരുവാൻ കൃപകൾ തരുവാൻ
ആരുമില്ലിതു പോലൊരുവൻ (2) ............................... എന്‍റെ

എല്ലാ ഭാരങ്ങളും ചുമക്കും
എന്നും താങ്ങിയെ‍ന്നെ നടത്തും (2)
കർത്തൻ തൻ കരത്താൽ കണ്ണുനീർ തുടയ്ക്കും
കാത്തു പാലിയ്ക്കുമെ‍ന്നെ നിത്യം (2) ..................... എന്‍റെ

ഇത്ര നല്ലവനാം പ്രിയനെ
ഇദ്ധരയിൽ രുചിച്ചറിവാൻ
ഇടയായതിനാൽ ഒടുവിൽ വരെയും
ഇനിയെനിക്കെന്നും താൻ മതിയാം (2) .....................എന്‍റെ

എന്നെ തന്നരികിൽ ചേർക്കുവാൻ
എത്രയും വേഗം വന്നിടും താൻ
പുത്തനാം ഭവനം എത്തി വിശ്രമിപ്പാൻ
ആർത്തിയോടെ ഞാൻ കാത്തിരിപ്പു (2) ..................എന്‍റെ


Ente sankethavum balavum
Aettavum adutha thunayum
Aethoraapatthilum aethu nerathilum
Enikkennumen Daivamathre

Irul thingidum paathakalil
Karal vingidum velakalil
Arikil varuvaan kripakal tharuvaan
Aarumillithu poloruvan

Aella bhaarangalum chumakkum
Aennum thaangi enne nadatthum
Karthan than karathaal kannuneer thudaikkum
Kaatthu paalikkum aenne nithyam

Ithra nallavanaam priyane
Idharayil ruchicharivaan
Idayaayathinaal oduvil vareyum
Ini aenikkennum thaan mathiyaam

Aenne than arikil cherkkuvaan
Aethrayum vaegam vannidum thaan
Puthanaam bhavanam etthy visramippaan
Aarthiyode njan kaatthirippoo


Blix theme adapted by David Gilbert, powered by PmWiki