Malayalam-Songs

Ente Thalaye Manusyar Madhye

Edit this page | Upload a file | See page history
https://www.youtube.com/watch?v=ROIsGPbPBPI

എന്‍റെ തലയെ മനുഷ്യർ മദ്ധ്യേ ഉയർത്തീടും
യഹൂദാ ഗോത്രത്തിൻ സിംഹമേ (2)
ആരാധ്യൻ ആരാധ്യൻ
സർവ്വ സ്വർഗ്ഗ ഭൂമികൾക്കും ആരാധ്യൻ (2)

വാഴ്ത്തുക വാഴ്ത്തുക
യേശുവിന്‍റെ നാമം വാഴ്ത്തുക
ഉയർത്തുക ഉയർത്തുക
യേശുവിന്‍റെ നാമം ഉയർത്തുക (2)

പുസ്തകം തുറപ്പാനും മുദ്ര പൊട്ടിപ്പാനും
യോഗ്യനാർ യോഗ്യനാർ (2)
സ്വർഗ്ഗത്തിൽ കേൾക്കുന്ന ശബ്ദമിത് (2)
സിംഹാസനത്തിന്‍റെ നടുവിലും
മൂപ്പന്മാരുടെ നടുവിലും (2)
കാണാമൊരു കുഞ്ഞാടിനെ
അറുക്കപ്പെട്ട കുഞ്ഞാടിനെ (2) .............................വാഴ്ത്തുക

കുഞ്ഞാട്ടിന്‍റെ രക്തം ഹേതുവായും
തങ്ങളുടെ സാക്ഷ്യ വചനം ഹേതുവായും (2)
ജയിച്ചേ സാത്താനേ ജയിച്ചേ (2)
അത്യുച്ചത്തിൽ ഒരു ശബ്ദം കേൾക്കാം
മഹത്വവും ജ്ഞാനവും കുഞ്ഞാടിന് (2)
യോഗ്യൻ യേശു മാത്രമേ
മഹത്വം നിനക്ക് മാത്രമേ (2) .................................വാഴ്ത്തുക


Blix theme adapted by David Gilbert, powered by PmWiki