Ente Yeshu Enikku Nallavan
Edit this page | Upload a file | See page history
https://www.youtube.com/watch?v=t_DHSwagEMY
എന്‍റെ യേശു എനിക്കു നല്ലവന്‍
അവന്‍ എന്നെന്നും മതിയായവന്‍ (2)
ആപത്തില്‍ രോഗത്തില്‍ വന്‍ പ്രയാസങ്ങളില്‍
മനമേ അവന്‍ മതിയായവന്‍ (2)
കാല്‍വറി മലമേല്‍ കയറി
മുള്‍മുടി ശിരസ്സില്‍ വഹിച്ചു (2)
എന്‍റെ വേദന സര്‍വ്വവും നീക്കി എന്നില്‍
പുതുജീവന്‍ പകര്‍ന്നവനാം (2) ................................... എന്‍റെ യേശു
അവനാദ്യനും അന്ത്യനുമേ
ദിവ്യസ്‌നേഹത്തിന്‍ ഉറവിടമേ (2)
പതിനായിരത്തില്‍ അതിശ്രേഷ്ഠനവന്‍
സ്‌തുത്യനാം വന്ദ്യനാം നായകന്‍ (2) ........................... എന്‍റെ യേശു
മരുഭൂയാത്ര അതികഠിനം
പ്രതികൂലങ്ങള്‍ അനുനിമിഷം (2)
പകല്‍ മേഘസ്‌തംഭം രാത്രി അഗ്നിതൂണായ്
എന്നെ അനുദിനം വഴി നടത്തും(2) ............................ എന്‍റെ യേശു
എന്‍റെ ക്ലേശമെല്ലാം നീങ്ങിപ്പോം
കണ്ണുനീരെല്ലാം തുടച്ചിടുമേ
അവന്‍ രാജാവായ് വാനില്‍ വെളിപ്പെടുമ്പോള്‍
ഞാന്‍ അവനിടം പറന്നുയരും (2) .............................. എന്‍റെ യേശു
Ente Yeshu enikku nallavan
Avan aennennum mathiyaayavan (2)
Aapatthil rogatthil van prayaasangalil
Maname avan mathiyaayavan (2)
Kaalvari malamel kayari
Mulmudi shirassil vahichu (2)
Ente vedhana sarvavum neekki aennil
Puthu jeevan pakarnnavanaam (2)
Avanaadhyanum andhyanume
Dhivya snehatthin uravidame (2)
Pathinaayiratthil athi sreshttanavan
Sthuthyanaam vandhyanaam naayakan (2)
Marubhoo yaathra athi kadinam
Prathikoolangal anunimisham (2)
Pakal megha sthambham raathri agni thoonai
Enne anudhinam vazhi nadatthum (2)
Ente kleshamellaam neengipom
Kannuneerellaam thudacheedume (2)
Avan raajaavai vaanil velippedumbol
Njan avanidam parannuyarum (2)