Malayalam-Songs

Ente Yeshuve Ente Karthane

Edit this page | Upload a file | See page history
https://www.youtube.com/watch?v=mOX8JaTexmw

https://www.youtube.com/watch?v=UyeE0_OMJuc

ഹാല്ലേ ഹാല്ലേലുയ്യാ ഹാല്ലേ ഹാല്ലേലുയ്യാ
ഹാല്ലേ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ (2)

എന്‍റെ യേശുവേ എന്‍റെ കർത്തനേ
നീയെന്നുമെന്നോഹരി
എന്‍റെ യേശുവേ എന്‍റെ ദൈവമേ
നീയെന്നുമെന്നുപനിധി

നീയെൻ വിശ്വാസം നീയെൻ പ്രത്യാശ
നിൻ കൃപ എനിക്കു മതി
നിന്നിൽ ആശ്വാസം നിന്നിൽ സന്തോഷം
നിൻ കരുതൽ എനിക്കു മതി
ആരാധ്യനാം യേശുനാഥാ
ഹാല്ലേലുയ്യാ പാടിടും എന്നെന്നും ഞാൻ ...................ഹാല്ലേ

അങ്ങെൻ ആയുസ്സിൽ ചെയ്ത നന്മകൾ
ഓർക്കുമ്പോൾ ഉള്ളം നിറയും
എന്നെ നടത്തിയ വഴികളതോർക്കുമ്പോൾ
നന്ദിയാൽ ഞാൻ പാടിടും ..............................................നീയെൻ

എന്നെ കാക്കുവാൻ എന്നും കരുതുവാൻ
നീയെന്നും ശക്തനല്ലോ
എൻ ജീവിത വഴികളതെന്നെന്നും
നിന്നുള്ളം കൈയ്യിലല്ലോ ...............................................നീയെൻ

എന്‍റെ ആയുസ്സിൻ എല്ലാ നാൾകളും
നിൻ സ്തുതികൾ ഞാൻ ഏറ്റു പാടും
എന്നും ഞാനും എന്നുടെ കുടുംബവും
നിൻ നാമം വാഴ്ത്തി പാടും...........................................നീയെൻ


Blix theme adapted by David Gilbert, powered by PmWiki