Malayalam-Songs

Ethra Nallavan En Yeshu Naayakan

Edit this page | Upload a file | See page history
https://www.youtube.com/watch?v=QX8jCdDtXz0

എത്ര നല്ലവന്‍ എന്‍ യേശു നായകന്‍
ഏതു നേരത്തും നടത്തീടുന്നവൻ (2)
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹാലെലൂയാ (2)

പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസ വേളയില്‍ (2)
പൊന്മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തീടുവാന്‍
പോന്നു നാഥന്‍ കൃപ നല്കുകീ പൈതലില്‍ (2)

നായകനവന്‍ നമുക്ക് മുന്‍പിലായ്‌
നല്‍വഴികളെ നിരത്തീടുന്നവന്‍ (2)
നന്ദിയാല്‍ പാടും ഞാന്‍ നല്ലവന്‍ യേശുവെ
നാളെന്നും വാഴ്ത്തീടും തന്‍ മഹാ സ്നേഹത്തെ (2)


Blix theme adapted by David Gilbert, powered by PmWiki