Malayalam-Songs

Ethratholam Enne Kondu Vanneeduvaan

Edit this page | Upload a file | See page history
ഇത്രത്തോളമെന്നെ കൊണ്ടു വന്നീടുവാൻ
ഞാനുമെൻ കുടുംബവും എന്തുള്ളു
ഇത്ര നന്മകൾ ഞങ്ങളനുഭവിപ്പാൻ
എന്തുള്ളു യോഗ്യത നിൻ മുൻപിൽ

ഇത്രത്തോളമെന്നെ ആഴമായ് സ്നേഹിപ്പാൻ
ഞാനുമെൻ കുടുംബവും എന്തുള്ളു
ഇത്ര ശ്രേഷ്ഠമായതെല്ലാം തന്നീടുവാൻ
എന്തുള്ളു യോഗ്യത നിൻ മുൻപിൽ

ഇത്രത്തോളമെൻ്റെ ഭാവിയെ കരുതാൻ
ഞാനുമെൻ കുടുംബവും എന്തുള്ളു
ഇത്രത്തോളമെന്നെ അത്ഭുതമാക്കുവാൻ
എന്തുള്ളു യോഗ്യത നിൻ മുൻപിൽ

ഇത്രത്തോളമെന്നെ ധന്യനായ് തീർക്കുവാൻ
ഞാനുമെൻ കുടുംബവും എന്തുള്ളു
ഇത്രത്തോളമെന്നെ കാത്തു സൂക്ഷിക്കുവാൻ
എന്തുള്ളു യോഗ്യത നിൻ മുൻപിൽ


Blix theme adapted by David Gilbert, powered by PmWiki