Geetham Geetham Jaya Jaya Geetham
Edit this page | Upload a file | See page history
ഗീതം ഗീതം ജയ ജയ ഗീതം
പാടുവിൻ സോദരരേ
നമ്മൾ യേശുനാഥൻ ജീവിക്കുന്നതിനാൽ
ജയഗീതം പാടിടുവിൻ
പാപം ശാപം സകലവും തീർപ്പാൻ
അവതരിച്ചിഹെ നരനായ്
ദൈവ കോപത്തീയിൽ വെന്തെരിഞ്ഞവനാം
രക്ഷകൻ ജീവിക്കുന്നു
ഉലകമഹാന്മാർ അഖിലരുമൊരുപോൽ
ഉറങ്ങുന്നു കല്ലറയിൽ
നമ്മൾ ഉന്നതനേശു മഹേശ്വരൻ മാത്രം
ഉയരത്തിൽ വാണിടുന്നു
കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ
ഉൽസുകരായിരിപ്പിൻ
നമ്മൾ ആത്മനാഥൻ ജീവിക്കവേ ഇനി
അലസത ശരിയാമോ
വാതിലുകളെ നിങ്ങൾ തലകളെ ഉയർത്തീൻ
വരുന്നിതാ ജയരാജൻ
നിങ്ങൾ ഉയർന്നിരിപ്പിൻ കതകുകളെ ശ്രീ
യേശുവേ സ്വീകരിപ്പാൻ